top of page
Welcome

 

അറുകാലിക്കൽ പടിഞ്ഞാറു മാണിക്ക്യ മലനട കിരാതമൂർത്തി അപ്പുപ്പൻ ക്ഷേത്രം. വയല പി  ഒ, പറക്കോട്, അടൂർ താന്ത്രിക ആചാര പൂജകളും കൗളആചാര പൂജകളും തുല്ല്യ പ്രാധാന്ന്യത്തോടെ ആചരിക്കുന്ന അപൂർവം ക്ഷേത്രം കൂടിയാണ് ഈ സങ്കേതം. സ്വയംഭൂ ആയ കിരാതമൂർത്തി ദ്വൈത ഭാവത്തിൽ കുടികൊള്ളുന്ന ഈ മലനട യിൽ  ആശ്രയിക്കുന്ന ഏതൊരു  ഭക്തന്റെയും ഏതഭിഷ്ടവും ക്ഷിപ്രപ്രസാദിയായ കിരാതമൂർത്തി അപ്പുപ്പൻ സാധിച്ചുകൊടുക്കും.കിരാതമൂർത്തി അപ്പൂപ്പന്റ അനുഗ്രഹകടാക്ഷത്തിനായി ജാതി മത വർണ്ണ വ്യത്യാസം ഇല്ലാതെ നിരവധി  ഭക്തർ ആണ് ഈ മലനടയിൽ എത്തിച്ചേരുന്നത്. നാൾക്കുനാൾ വർദ്ധിച്ചു  വരുന്ന ഇവിടുത്തെ ചൈതന്യം ഭക്തജനങ്ങൾക്ക് ശാന്തിയും  സമാധാനവും  നിലനിർത്തി ഐശ്വര്യവും അഭിവൃദ്ധിയും  യഥേഷ്‌ടം ചൊരിഞ്ഞു അനുഗ്രഹിക്കുന്നു. ശത്രുദോഷങ്ങൾക്കും ആഭിചാര ദുരിത ദോഷങ്ങൾക്കും, കാര്യതടസങ്ങൾ, വിവാഹതടസ്സം, സന്താനതടസം, വിദ്യാതടസം, തൊഴിൽ തടസങ്ങൾ മനുഷ്യ ജന്മത്തിൽ നേരിടുന്ന ഏത് ദുഃഖത്തിനും ഇവിടെ ഒരു അടുക്ക്  വെച്ച്  വിളിച്ചുചൊല്ലി പ്രാർത്ഥിച്ചാൽ എല്ലാം ദുരിതങ്ങളും മാറി അഭീഷ്ട കാര്യം സാധിച്ചിരിക്കും.  തെരളി നിവേദ്യം, പിഴിഞ്ഞുപായസം, പാലും പഴവും, കരിക്കും താംബൂലവും. കൗള ആചാരമായ കള്ളും, മുറുക്കാനും, കോഴി, വറപൊടി നിവേദ്യവും, ചുട്ട് എടുത്ത നിവേദ്യവും ഇവിടുത്തെ പ്രധാന നിവേദ്യവും വഴിപാടുകളും ആണ്. വിശേഷമായിമലയൂട്ടും, വിത്ത് കരിക് വെച്ച് വിളിച്ചുചൊല്ലി പ്രാർത്ഥനയും ഏത് ദോഷത്തിനും കാര്യസാദ്ധ്യത്തിനും ഭക്തർക്ക്  നടത്താവുന്നതാണ്.എല്ലാം മലയാളമാസം ഒന്നാം തിയതി അഷ്ടദ്രവ്യ മഹാഗണപതി ഹോമവും അഭിഷേകവും വിശേഷാൽ പൂജയും മല അപ്പൂപ്പന് വിശേഷാൽ പൂജയും തുടർന്ന് അന്നദാനവും, സർപ്പദോഷ ദുരിതങ്ങൾക്ക് ആയില്യം നാളിൽ നാഗങ്ങൾക്ക്  വിശേഷാൽ പൂജയും അഭിഷേകവും നൂറുംപാലും മലയാളമാസം അവസാന ഞായറാഴ്ച മൃതുഞ്ജയഹോമവും അന്നദാനവും നടത്തിപോരുന്നു.  മീനമാസത്തിലെ മകം തിരുനാൾ ആണ് തിരുഃ ഉത്സവം ആയി ആചരിക്കുന്നത്.കിരാതമൂർത്തി അപ്പൂപ്പന്റ തിരുഃ നടയിൽ എത്തിച്ചേരുവാൻ അടൂരിൽ നിന്നും ഏഴംകുളം  ഏനാത്ത് റൂട്ടിൽ വയല കുരിശടി jn നിന്നും വലത്തോട്ട് 2കിലോമീറ്റർ വരുമ്പോൾ ഒരു മലയുടെ മുകളിലായി ആണ് കിരാത രൂപത്തിൽ കുടികൊള്ളുന്ന മഹാദേവന്റെ സങ്കേതം.                    
മലനട വാസനായ കിരാതമൂർത്തി അപ്പൂപ്പന്റ അനുഗ്രഹ കടാക്ഷത്തിനായി എല്ലാം ഭക്തജനങ്ങളെയും സ്വാഗതം ചെയുന്നു. 
........ഓം കിരാതമൂർത്തയേ നമഃ .........

© 2023 by Uniting Church Arizona. Proudly created with Wix.com

  • facebook-square
  • Twitter Square
  • Google Square
bottom of page